കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 3 കിടിലൻ പോസ്റ്റുകൾ
തൃശ്ശൂർ ഗവ.ലോ കോളേജ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സൈബർ സ്റ്റേഷനിലേക്ക് കംപ്യൂട്ടർ സംബന്ധമായ ജോലികൾ ചെയ്യുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
- യോഗ്യത: പ്ലസ് ടുവാണ് കുറഞ്ഞ യോഗ്യത. കൂടാതെ ഡിപ്ലോമ ഇൻ കം പ്യൂട്ടർ ആപ്ലിക്കേഷൻ എന്ന കോഴ്സ് പാസാവുകയും ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അറിയുകയും വേണം.
- ഫോൺ: 0487-2360150.
- അഭിമുഖം: മേയ് 27-ന് 12 മണിക്ക് കോളേജിൽ.
കോഴിക്കോട്ട് കടൽ രക്ഷാഗാഡ്
2020 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽരക്ഷാഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
- യോഗ്യത: അപേക്ഷകർ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയവരുമാകണം. കടൽ രക്ഷാപ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി: 20- 45 വയസ്സ്.
- ബേപ്പൂർ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയൽ കാർഡിൻറ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
- ഫോൺ: 0495 2414074.
- അവസാന തീയതി: മേയ് 26.
മജിസ്ട്രേറ്റ് കോടതിയിൽ ക്ലാർക്ക്
കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താത്കാലിക സ്പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എൻ.ഐ. ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്കിന്റെ ഒഴിവുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.
- അപേക്ഷകർ അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്രഗവൺമെൻറ് സർവീസിലോ സംസ്ഥാന ഗവൺമെൻറ് സർവീസിലോ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം.
- പ്രായപരിധി: 60 വയസ്സ്.
- അപേക്ഷകർ പേര്, വിലാസം, ഫോൺ നമ്പർ, ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം.
- ഫോൺ: 04952366404.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 8.
Join our Whatsapp Group |
|
Join our Telegram group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ