Latest Kerala Temporary Posts 15/12/2022 - EASY JOB

Breaking

Search Your JOBS

2022, ഡിസംബർ 15, വ്യാഴാഴ്‌ച

Latest Kerala Temporary Posts 15/12/2022

Latest Kerala Temporary Posts 15/12/2022
Latest Kerala Temporary Posts 15/12/2022: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ

ഐ.എച്ച്.ആർ.ഡി-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ഒന്നാം ക്ലാസ് ബി.ടെക് ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ൽ 19നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.

ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ

വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ബി.എഡ് ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ