ലുലുവിലേക്കുള്ള ഏറ്റവും പുതിയ അവസരങ്ങൾ
അക്കൗണ്ടന്റ്, മാർക്കറ്റിംഗ്, ഐ.ടി സപ്പോർട്ട്, സ്റ്റോർ കീപ്പർ, ഹൈജീൻ ഓഫീസർ
സ്റ്റാഫ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഈ വരുന്ന ജനുവരി 25 (ശനി) നമ്മുടെ എച്ച്.ആർ. വിഭാഗം നാട്ടികയിൽ വെച്ച് താഴെ പറയുന്ന വിഭാഗങ്ങളിലേക്കായി ഒരു സ്ക്രീനിംഗ്ഇ ൻറർവ്യൂ നടത്തുന്നതായിരിക്കും.
- അക്കൗണ്ടൻറ്: യോഗ്യത: M.Com, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം,
- ഉയർന്ന പ്രായപരിധി: 27 വയസ്സ്
- മാർക്കറ്റിംഗ്: യോഗ്യത: എം.ബി.എ. (മാർക്കറ്റിംഗ്) മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം,
- ഉയർന്ന പ്രായപരിധി: 27 വയസ്സ്
- IT Support: യോഗ്യത: MCA/BCA/B.Sc Computer Science, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം,
- ഉയർന്ന പ്രായപരിധി: 27 വയസ്സ്
- ഹൈജിൻ ഓഫീസർ: യോഗ്യത: M.Sc മൈക്രോബയോളജി, ഫുഡ് ഇൻഡസ്ട്രീസിൽ 3 വർഷത്തെ പ്രവൃത്തി പരിചയം,
- പ്രായപരിധി: 27 വയസ്സ്
- സ്റ്റോർ കീപ്പർ: ബിരുദധാരികൾ,
- പ്രായപരിധി: 25 വയസ്സ്
LuLu സ്ഥാപനങ്ങളിൽ ജോലി ലഭിക്കുവാൻ താൽപര്യമുള്ളവർ (പുരുഷന്മാർ മാത്രം) ബയോഡാറ്റ, ഒറിജിനൽ യോഗ്യത സർട്ടിഫിക്കറ്റുകളോടൊപ്പം അതിന്റെ കോപ്പി, കളർ പാസ്പോർട്ട് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം, മാന്യമായ വസ്ത്രധാരണത്തോടുകൂടി നാട്ടികയിലുള്ള എമ്മെ പ്രൊജക്ട് ഓഫീസിൽ (ഫോൺ: 0487239 8000) അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് അറിയിച്ചു കൊള്ളുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത / ഉദ്യോഗാർത്ഥികളെ സ്ക്രീനിംഗ് ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല.
സ്ക്രീനിംഗ് ഇൻറർവ്യൂ മേൽസൂചിപ്പിച്ച വിഭാഗങ്ങൾക്ക് - മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റ് യോഗ്യതയുള്ളവർ ഇൻറർവ്യൂവിന് വരേണ്ടതില്ല എന്ന്
പ്രത്യേകം അറിയിക്കുന്നു.
സ്ക്രീനിംഗ് ഇൻറർവ്യൂവിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ ഫൈനൽ ഇൻറർവ്യൂവിനായി MM യൂസഫലി നേരിട്ട് കാണുന്നതാണ്. ഇതിനുള്ള തീയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
സ്റ്റാഫ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഈ വരുന്ന ജനുവരി 26, 27 (ഞായർ, തിങ്കൾ) നമ്മുടെ എച്ച്.ആർ. വിഭാഗം നാട്ടികയിൽ വെച്ച് താഴെ പറയുന്ന വിഭാഗങ്ങളിലേക്കായി ഒരു സ്ക്രീനിംഗ് ഇൻറർവ്യൂ നടത്തുന്നതായിരിക്കും.
ജനുവരി 26, ഞായർ
- സെയിൽസ്മാൻ: യോഗ്യത: എസ്.എസ്.എൽ.സി 1 പ്ലസ് ടു മാത്രം,
- പ്രായപരിധി 20-25 വയസ്സ് വരെ (ഒറിജിനൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റും കോപ്പിയും കൊണ്ടുവരിക)
ജനുവരി 27, തിങ്കൾ
- ബുച്ചർ, ബേക്കർ, ഫിഷ് ക്ലീനർ, കുക്ക്, വാക്ക് മേക്കർ (നാടൻ പലഹാരങ്ങൾ), സെക്യൂരിറ്റി ഗാർഡ്, ഇലക്ട്രീഷ്യൻ (ഐ.ടി.ഐ അല്ലെങ്കിൽ പോളി ഡിപ്ലോമ), ആർട്ടിസ്, ടെയിലർ, ഗ്രാഫിക് ഡിസൈനർ, ഡവർ (ജി.സി.സി. ലൈസൻസ്ഉള്ളവർ), ടെക്നിഷ്യൻ (Bakery/Kitchen Equipment) എന്നീ വിഭാഗങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.
- പ്രായപരിധി 35 വയസ്സ്.
LuLu സ്ഥാപനങ്ങളിൽ ജോലി ലഭിക്കുവാൻ താൽപര്യമുള്ളവർ (പുരുഷന്മാർ മാത്രം) ബയോഡാറ്റ, കളർ പാസ്പോർട്ട് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം, മാന്യമായ വസ്ത്രധാരണത്തോടുകൂടി നാട്ടികയിലുള്ള എമ്മെ പ്രാജക്ട് ഓഫീസിൽ (ഫോൺ: 0487 239 8000) അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് അറിയിച്ചു കൊള്ളുന്നു.
സ്ക്രീനിംഗ് ( ഇൻറർവ്യൂ മേൽസൂചിപ്പിച്ച വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റ് യോഗ്യതയുള്ളവർ/ബിരുദധാരികൾ ഇൻറർവ്യൂവിന് വരേണ്ടതില്ല എന്ന് പ്രത്യേകം അറിയിക്കുന്നു.
സ്ക്രീനിംഗ് ഇൻറർവ്യൂവിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ ഫൈനൽ ഇൻറർവ്യൂവിനായി MM യൂസഫലി നേരിട്ട് കാണുന്നതാണ്. ഇതിനുള്ള തീയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ