ഗുരുവായൂർ ദേവസ്വം- പതിനാല് വിവിധ തസ്തികളിലേക്കുള്ള വിജ്ഞാപനം
ഗുരുവായൂർ ദേവസ്വത്തിൽ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.1. കാറ്റഗറി നമ്പർ 8/2020:- മെഡിക്കൽ സൂപ്രണ്ട് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)
- ശമ്പളം: 68700 - 110400 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- എം.ബി.ബി.എസ്
- ദേവസ്വം മെഡിക്കൽ സെന്ററിലോ സർക്കാർ സർവ്വീസിലോ 15 വർഷത്തിൽ കുറയാത്ത സേവനപരിചയം
- ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
2. കാറ്റഗറി നമ്പർ:- 9/2020:- സർജൻ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)
- ശമ്പളം: 68700- 110400 രൂപ
- ഒഴിവ്: 1
- യോഗ്യത:
- എം.ബി.ബി.എസ്
- എം.എസ് അല്ലെങ്കിൽ എഫ്.ആർ.സി.എസ്
- ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
3. കാറ്റഗറി നമ്പർ:- 10/2020:- പീഡിയാട്രിഷ്യൻ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ )
- ശമ്പളം: 68700 - 110400 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- എം.ബി.ബി.എസ്
- പീഡിയാട്രിക്സിൽ എം.ഡി. അല്ലെങ്കിൽ ഡി.സി.എച്ച്
- ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
4. കാറ്റഗറി നമ്പർ:- 11/2020:- ഇ.എൻ.റ്റി സ്പെഷ്യലിസ്റ്റ്, (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)
- ശമ്പളം: 68700 - 110400 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- എം.ബി.ബി.എസ്
- ഇ.എൻ.റ്റിയിലുള്ള ബിരുദാനന്തര യോഗ്യത
- ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
5. കാറ്റഗറി നമ്പർ:- 12/2020:- റെസിഡന്റ് മെഡിക്കൽ ഓഫീസർ, ഗുരുവായൂർ ദേവസ്വം - മെഡിക്കൽ സെന്റർ)
- ശമ്പളം: 45800 - 89000 രൂപ
- ഒഴിവുകൾ: 5
- യോഗ്യത:
- എം.ബി.ബി.എസ്
- ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
6. കാറ്റഗറി നമ്പർ:- 13/2020:- സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2
- ശബളം: 27800 - 59400 രൂപ
- ഒഴിവുകൾ: 5
- യോഗ്യതകൾ:
- എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ജനറൽ സിക്ക് നേഴ്സിംഗിൽ 3 വർഷത്തിൽ കുറയാതെയുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരിക്കണം
- കേരള നേഴ്സ് & മിഡ് വൈഫ്സ് കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
7. കാറ്റഗറി നമ്പർ:- 14/2020:- ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II
- ശമ്പളം: 22200 - 48000 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിരിക്കണം, അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള മറ്റ് തത്തുല്യ യോഗ്യത അല്ലെങ്കിൽ മുംബൈ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ഗവൺമെന്റ് നൽകുന്ന സാനിട്ടറി ഇൻസ്പെക്ടർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന്റെ തത്തുല്യ യോഗ്യത.
8. കാറ്റഗറി നമ്പർ:- 15/2020:- ഫാർമസിസ്റ്റ് ഗ്രേഡ് II
- ശമ്പളം: 22200 - 48000 രൂപ
- ഒഴിവുകൾ: 1
- യോഗ്യതകൾ:
- എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കേരള സർക്കാർ നൽകിയിട്ടുള്ള കമ്പൗണ്ടിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ നിന്നും ലഭിച്ച നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
- ഫാർമസിസ്റ്റ് ആയി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
9. കാറ്റഗറി നമ്പർ:- 16/2020:- വെറ്ററിനറി സർജൻ
- ശമ്പളം: 39500 - 83000 രൂപ
- ഒഴിവുകൾ: 3
- യോഗ്യതകൾ:
- വെറ്ററിനറി സയൻസിലുള്ള ബിരുദം
- വെറ്ററിനറി സർജനായി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
- കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ നിന്നും ലഭിച്ച നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
10. കാറ്റഗറി നമ്പർ:- 17/2020:- പബ്ലിക് റിലേഷൻസ് ഓഫീസർ
- ശമ്പളം: 27800 - 59400 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച പബ്ലിക് റിലേഷൻസിലുള്ള ഡിപ്ലോമ.
- മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേയ്ക്കും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്യുവാനും പത്രക്കുറിപ്പ് തയ്യാറാക്കുന്നതിനുമുള്ള കഴിവ്.
11. കാറ്റഗറി നമ്പർ:- 18/2020:- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇലക്ട്രോണിക് ഡാറ്റാ പ്രോസ്സസ്സിംഗ്)
- ശബളം: 27800-59400 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- കമ്പ്യൂട്ടർ സയൻസിലുള്ള ബി.ടെക്ക്/എം.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത
- സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
12. കാറ്റഗറി നമ്പർ:- 19/2020:- റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ്
- ശമ്പളം: 19000 - 43600 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം
- മതപരമായ കാര്യങ്ങളിൽ പ്രഭാഷണം നടത്താനുള്ള കഴിവ്
- നാരായണീയം, ശ്രീമദ് ഭഗവത് ഗീത തുടങ്ങിയ ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ ഉള്ള സമഗ്രമായ അറിവ്.
13. കാറ്റഗറി നമ്പർ:- 20/2020:- കെ.ജി. ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)
- ശമ്പളം: 25200-54000 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പാസ്സായിരിക്കണം.
14. കാറ്റഗറി നമ്പർ:- 21/2020:- ഡ്രൈവർ ഗ്രേഡ് 2
- ശബളം: 18000-41500 രൂപ
- ഒഴിവ്: 1
- യോഗ്യതകൾ:
- ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം
- നിലവിലുള്ള എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയം.
പ്രായ പരിധി
- കാറ്റഗറി നമ്പർ 8/2020, 9/2020, 10/2020, 11/2020, 12/2020, 16/2020, 18/2020 എന്നീ തസ്തികകളുടെ പ്രായപരിധി 25 നും 40 നും മദ്ധ്യേ, (ഉദ്യോഗാർത്ഥികൾ 1.1.1995 നും 2.1.1980 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.)
- കാറ്റഗറി നമ്പർ 13/2020, 14/2020, 15/2020, 21/2020 ന് 18 നും 36 നും മദ്ധ്യേ, (ഉദ്യോഗാർത്ഥികൾ 1.1.2002 നും 2.1.1984 നും മദ്ധ്യേ ജനിച്ചവരായിരിക്കണം).
- കാറ്റഗറി നമ്പർ 17/2020, 19/2020 എന്നീ തസ്തികകളുടെ പ്രായപരിധി 25 നും 36 നും മദ്ധ്യേ, (ഉദ്യോഗാർത്ഥികൾ 1.1.1995 നും 2.1.1984 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.)
- കാറ്റഗറി നമ്പർ 20/2020 പ്രായപരിധി 20 നും 40 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 1.1.2000 നും 2.1.1980 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.)
- പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.
അപേക്ഷാ ഫീസ്
- കാറ്റഗറി നമ്പർ 8/2020, 9/2020, 10/2020, 11/2020, 12/2020, 16/ 2020 - 1000 /- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 750/- രൂപ)
- കാറ്റഗറി നമ്പർ 13/2020, 14/2020, 15/2020, 17/2020, 18/2020, 19/2020, 20/2020, - 300/- രൂപ. (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)
- കാറ്റഗറി നമ്പർ 21/2020 ന് 200/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 100/- രൂപ)
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.kdrb.kerala.gov.in എന്ന ദേവസ്വം ബോർഡിന്റെ ഒദ്യോദിക വെബ് സൈറ്റിൽ കയറുക
- വൺ ടൈം പ്രൊഫൈൽ ഉണ്ടാക്കുക. ഉള്ളവർ ലോഗിൻ ചെയ്യുക
- ഓൺലൈൻ ആയി അപേക്ഷിക്കാം
- ബാധകമായവർ ഫീസ് അടക്കുക
- Final Submit കൊടുക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷിക്കാനുള്ള ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ