Teachers Wants In Kerala | Teacher Vacancy In Kerala - EASY JOB

Breaking

Search Your JOBS

2020, മേയ് 23, ശനിയാഴ്‌ച

Teachers Wants In Kerala | Teacher Vacancy In Kerala

കേരളത്തിൽ നിരവധി അധ്യാപക ഒഴിവുകൾ. ഇപ്പോൾ തന്നെ അപേക്ഷിക്കാം



ഗെസ്റ്റ് അധ്യാപക നിയമനം
  • പുതുപ്പള്ളി • ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2020-21 അധ്യയന വർഷത്തേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, മലയാളം, ഹ്യൂമാനിറ്റീസ്, കംപ്യൂട്ടർ, ഇംഗ്ലിഷ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ബയോഡേറ്റ 23ന് മുൻപായി ഓൺലൈൻ വഴിയോ നേരിട്ടോ സ്കൂൾ ഓഫിസിൽ സമർപ്പിക്കണം. ഇ മെയിൽ: thssputhuppally.ihrd@ gmail.com
  • കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ബിഎസ് സി കംപ്യൂട്ടർ സയൻസ്/ പിജിഡിസിഎ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.



അധ്യാപകനിയമനം
  • കോട്ടയം - മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിൽ എയ്ഡഡ് വിഭാഗത്തിൽ മാത്തമാറ്റിക്സ് എജ്യുക്കേഷൻ, സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • അപേക്ഷകർ ഡിഡി ഓഫിസിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേരു റജിസ്ട്രർ ചെയ്യണം. 26നകം അപേക്ഷിക്കണം. വിവരങ്ങൾക്കു ഫോൺ: 9495873120, mountcarmeltraining college@ gmail.com



അധ്യാപക നിയമനം
  • വാഴൂർ : എസ്ആവിർ എൻഎസ്എസ് കോളജിൽ വിവിധ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യുജിസി നിഷ്കർഷിച്ച അടിസ്ഥാന യോഗ്യതയുള്ളവർക്കു മുൻഗണന.
  • മലയാളം, സംസ്കൃതം , ഇംഗ്ലിഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്സ് എന്നിവയിൽ ജൂൺ 11നു 10.30നു കൂടിക്കാഴ്ച നടത്തും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ 12നു 10.30 നു കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.



വാക്ക് ഇൻ ഇന്റർവ്യൂ
  • തഴവ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ  തസ്തികയിലേക്ക് 30/05/2020 തീയതി രാവിലെ 11 മണിമുതൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. B.com with PGDCA യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
  • തഴവ ഗ്രാമ പഞ്ചായത്ത് കാര്യാലയം, എസ്.ആർ.പി.എം. പി.ഒ.തഴവ, കരുനാഗപ്പള്ളി, കൊല്ലം, പിൻ. 690 539, ഇ-മെയിൽ. thazhavagp@gmail.com, ഫോൺ. 0476 2660286



അധ്യാപക ഒഴിവ്
  • പൂഞ്ഞാർ. എസ്.എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപക ഒഴിവിലേക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം  31-നകം അപേക്ഷ നൽകണം.



അതിഥി അധ്യാപക ഒഴിവ്
  • മഞ്ചേരി: എൻഎസ്എസ് കോളജിൽ 2020 -21 അധ്യായന വർഷത്തിലേക്ക് ഇംഗ്ലീഷ്, ജേണലിസം, മലയാളം, സൂവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കാട് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് 11ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.



അധ്യാപക ഒഴിവ്
  • കരുവാരകുണ്ട് കെ.ടി.എം കോളേജ് ഓഫ് അഡ്വാൻഡ് സ്റ്റഡീസിൽ അറബിക്, ഇംഗ്ലീഷ്, കൊമേഴ്സ് മലയാളം, ഇസ്ലാമിക് ഫിനാൻസ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ ഒൻപതിന് രാവിലെ 11 മണിക്ക് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.



ഗസ്റ്റ് അധ്യാപക ഒഴിവ്
  • കോതമംഗലം. എം.എ. കോളേജിൽ സോഷ്യോളജി, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, പൊളിറ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അർഹതയുള്ളവർ ജൂൺ 6-നു മുമ്പ് സെക്രട്ടറി, എം.എ. കോളേജ് അസോസിയേഷൻ, കോതമംഗലം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഇ-മെയിൽ mac@macollege.in, maca2955@gmail.com. 0485 2822378.



ഗസ്റ്റ് ലക്ചറർ നിയമനം
  • ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിൽ ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ്, ഫിസിക്സ്, മലയാളം, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ജേർണലിസം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററായി നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ജൂൺ രണ്ടിനു മുമ്പായി കോളജ് ഇ-മെയിലിൽ അയക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഇ-മെയിൽ: infost@.joseph.edu.in.



അധ്യാപക ഒഴിവ്
  • പിണങ്ങോട്: വയനാട് ഓർഫനേജ് കോർപ്പറേറ്റ് മാനേജരുടെ ഉടമസ്ഥതയിലുള്ള W.O.H.S പിണങ്ങോട് ഹൈസ്കൂളിൽ ഒഴിവുള്ള മാത് സ് അധ്യാപക തസ്തികയിലേക്ക് 01/06/20 ന് രാവിലെ 10 ന് W.M.O.H.R.D സെൻററിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.



അധ്യാപക നിയമനം
  • വളാഞ്ചേരി : എംഇഎസ് കെവിഎം കോളേജിൽ കൊമേഴ്സ്, സുവോളജി, ഇംഗ്ലീഷ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ അധ്യാപക നിയമനം. അഭിമുഖം ബുധനാഴ്ച രാവിലെ 10ന്.



അധ്യാപകരെ നിയമിക്കുന്നു
  • മഞ്ചേരി : എൻ.എസ്.എസ്. കോളേജിൽ ഇംഗ്ലീഷ്, ജേണലിസം, മലയാളം, സുവോളജി, ഗണിതം, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ മൂന്നിന് 11-ന് കോളേജ് ഓഫീസിൽ. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ രജിസ്റ്റർചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.



ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
  • കരുവാരക്കുണ്ട് : കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അറബിക്, ഇംഗ്ലീഷ്, കൊമേഴ്സ്, മലയാളം, ഇസ്ലാമിക് ഫിനാൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
  • ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ ഒമ്പതിന് 11-ന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Join our Whatsapp Group

CLICK HERE

Join our Telegram group

CLICK HERE


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ