മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി നിയമനം – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് – ഹിന്ദു മതത്തിലെ വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊല്ലന്‍ സമുദായത്തില്‍പ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിയ്ക്കുന്നു. പ്രായം 18-39 (വയസ്സിളവ് ബാധകമല്ല)
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ വെള്ളായണി ദേവി ക്ഷേത്രത്തിലെ ഇളയവാത്തി തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽ പെട്ട വിശ്വകർമ്മ വിഭാഗത്തിൽ ഉൾപ്പെടുന്ന കൊല്ലൻ സമുദായത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- കാറ്റഗറി നമ്പറും വർഷവും - 38/2020
- തസ്തികയുടെ പേര് - ഇളയവാത്തി
- ദേവസ്വം ബോർഡ് - തിരുവിതാംകൂർ ദേവസം ബോർഡ്
- ശബള സ്കെയിൽ - 18000 - 37500 രൂപ
യോഗ്യതകൾ
- പത്താംക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത
- മേജർ വെള്ളായണി ദേവീ ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നതിന് അറിവുണ്ടായിരിക്കണം
- പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി
- ഒഴിവുകളുടെ എണ്ണം: 1
- നിയമനരീതി: നേരിട്ടുള്ള നിയമനം
- പ്രായ പരിധി: 18 - 39
- അപേക്ഷാ ഫീസ്: 200/-
അപേക്ഷ അയക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള "APPLY ONLINE" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥിക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ് ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോ തുടർന്നുളള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥിക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. പാസ്സ് വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും പ്രൊഫൈലിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. അപേക്ഷിക്കുന്നതിനു മുമ്പ് തന്റെ പ്രൊഫൈലിൽ ഉൾകൊള്ളിച്ചിട്ടുളള വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പു വരുത്തേണ്ടതാണ്. റിക്രൂട്ട്മെൻറ് ബോർഡുമായുളള കത്തിടപാടുകളിലും യൂസർ ഐഡി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. റിക്രൂട്ട്മെൻറ് ബോർഡിന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുളള അപേക്ഷകൾ താല്കാലികമായി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനു ശേഷം അപേക്ഷയിൽ മാറ്റം വരുത്തുന്നതിനോ, അപേക്ഷ പിൻവലിക്കുന്നതിനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് അവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. അപേക്ഷഫീസ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലൂടെ ഓൺലൈനായി അടയ്ക്കേണ്ടതാണ്. ഡി.ഡി ആയോ മണി ഓർഡറായോ ചെലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ അപേക്ഷഫീസ് അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച അപേക്ഷഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.
അവസാന തിയ്യതി: 06/06/2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ