കർഷകർക്ക് പ്രതീക്ഷയായി സുഭിക്ഷ കേരളം പദ്ധതി രജിസട്രേഷൻ ആരംഭിച്ചു
ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി വിവരശേഖരം നടത്താൻ കർഷക രജിസ്‌ട്രേഷൻ പോർട്ടൽ വികസിപ്പിച്ചു.
നെല്ല് , പഴം , പച്ചക്കറി, കിഴങ്ങ് വർഗ്ഗം, ചെറുധാന്യം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടാകും പ്രവർത്തനങ്ങൾ നടക്കുക. നിലവിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ, തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ഒരുങ്ങുന്നവർക്ക് ഉള്ള സുവർണാവസരമാണ്. പുതുതായി രജിസ്റ്റർ ചെയ്യുന്നവര്‍ വ്യക്തിഗത വിവരങ്ങൾക്ക് പുറമെ കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ നൽകണം. ഇതിന് പുറമെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെ വിവരങ്ങൾ, വിളവെടുപ്പ് എന്നീവയുടെ വിശദാംശങ്ങളും ശേഖരിക്കാവുന്നതാണ്.
കൂടാതെ വ്യക്തികൾ, ഗ്രൂപ്പ്, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യക രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനായി കാർഷിക മേഖലക്ക് ഒട്ടനവധി സംഭാവനകൾ നൽകുവാൻ സാധിക്കും ഇത്തരത്തിൽ ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയ ബന്ധിതമായി കൈമാറുന്നതിനും ഇതിനു താല്പര്യപ്പെടുന്നവരുടെ വിവര ശേഖരം അത്യാവശ്യമാണ്. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ കർഷക രജിസ്‌ട്രേഷൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.
For Registration |
|
institution |
|
gROUP |
|
INDIVIDUAL |
|
New registration |
|
Official Website |
|
Join our Whatsapp Group |
|
Join our Telegram group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ