കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു - EASY JOB

Breaking

Search Your JOBS

2020 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ്


    കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കീഴിൽ ചാലക്കുടി, ചേർപ്പ്, മതിലകം ബ്ലോക്കുകളിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെൻറ് പ്രോഗ്രാമിലേക്കാണ് നിയമനം. എം ഇ സി തസ്തികയിൽ ചാലക്കുടി 22, മതിലകം 21, ചേർപ്പ് 21, വീതമാണ് ഒഴിവുകൾ. 24 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ചുരുങ്ങിയ അടിസ്ഥാന യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി ആണ്. കുടുംബശ്രീ മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഹോണറേറിയം ലഭിക്കും. അക്കൗണ്ടൻറ് തസ്തികയിൽ ചാലക്കുടിയിൽ ഒന്നും മതിലകം ഒന്നും ചേർപ്പ് ഒന്നും വീതമാണ് ഒഴിവുകൾ. 21 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ബികോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. 430 രൂപയാണ് ഒരു ദിവസം ദിവസവേദനം ആയി നിശ്ചയിച്ചിട്ടുള്ളത്.

    വെള്ളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന) സഹിതം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ 2020 സെപ്റ്റംബർ നാലിന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് spemtsr1@gmail. Com എന്ന ഈമെയിലിലോ 04872362517 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

  • Phone: 04872362517
  • Email: spemtsr1@gmail.com



കുടുംബശ്രീ സംരംഭക വികസന പദ്ധതിയില്‍ ഒഴിവ്

    കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം.  പുളിക്കീഴ് ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 20നും 35നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.

    ബി.കോം, ടാലിയാണ് യോഗ്യത. പ്രതിദിനം 430 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍  വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ സെപ്റ്റംബര്‍ നാലിനകം അപേക്ഷിക്കണം.  

  • Phone: 04682221807, 9188112616, 7560803522.



Join Our WhatsApp Group

Click Here

Join Our Telegram Group

Click Here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ