അങ്കണവാടി ഹെല്‍പ്പര്‍ /വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു - EASY JOB

Breaking

Search Your JOBS

2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അങ്കണവാടി ഹെല്‍പ്പര്‍ /വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു



വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ചാലക്കുടി അഡീഷണല്‍ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂര്‍, പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


യോഗ്യത:

  • അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം.
  • അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം.



പ്രായ പരിധി:

  • അപേക്ഷകര്‍ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്. 


അപേക്ഷ സമർപ്പിക്കേണ്ട വിധം

  • നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത് മുകള്‍ഭാഗത്ത് വര്‍ക്കര്‍ /ഹെല്‍പ്പര്‍ സെലക്ഷന്‍ 2020 എന്ന് എഴുതേണ്ടതാണ്. നിശ്ചിത മാതൃകയില്‍ ഇല്ലാത്തതോ, അപൂര്‍ണ്ണമോ, തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതോ, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതോ, ഒട്ടിക്കാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.



  • അപേക്ഷകളുടെ പരിശോധനകള്‍ക്ക് ശേഷം അര്‍ഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്സിയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒഴിവ് വരുന്ന മുറയ്ക്ക് വനിതാ ശിശു വികസന വകുപ്പില്‍ നിന്നുള്ള ഉത്തരവുകള്‍ക്ക് വിധേയമായായിരിക്കും നിയമനം.


  • അപേക്ഷാഫോമിന്റെ മാതൃക ചാലക്കുടി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂര്‍ പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകള്‍ 2020 സെപ്റ്റംബര്‍ 14 ന് വൈകുന്നേരം 5 മണിവരെ നേരിട്ടോ തപാല്‍ വഴിയോ സ്വീകരിക്കും. മറ്റ് സ്ഥലങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.



  • നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ അയയ്ക്കേണ്ട


വിലാസം: 

  • ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട്, ചാലക്കുടി അഡീഷണല്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി 680307.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ