Teacher Vacancy In Kerala | Guest Lecturer Vacancy In Kerala - EASY JOB

Breaking

Search Your JOBS

2020, മേയ് 26, ചൊവ്വാഴ്ച

Teacher Vacancy In Kerala | Guest Lecturer Vacancy In Kerala

കേരളത്തിൽ ഇപ്പോൾ വന്നിരിക്കുന്ന ചില അദ്ധ്യാപക ഒഴിവുകൾ



ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ സോഷ്യാളജി, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഫിസിക്സ്, പൊളിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ മാത്രം ജൂൺ 6ന് മുമ്പായി സെക്രട്ടറി, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, കോതമംഗലം 686666 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടാതെ അനദ്ധ്യാപകവിഭാഗത്തിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് കൂടിയുണ്ട്. 
  • ഇമെയിൽ വിലാസം: mac@macollege.in, maca2955@gmail.com
  • ഫോൺ: 0485-2822378.

അധ്യാപകർ
ചേർത്തല - സെന്റ് മൈക്കിൾസ് കോളേളിൽ ഇംഗ്ലീഷ്, സുവോളജി, മലയാളം, മാത്തമാറ്റിക്സ്, കൊമേഴ്സ്, കെമിസ്ട്രി, ഫിസിക്സ്, ഹിന്ദി, ഫിസിക്കൽ എഡ്യൂക്കേഷൻ, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
  • ഫോൺ: 0478 2810387


ഗസ്റ്റ് ലക്ചറർ ഒഴിവ്
ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അപേക്ഷാഫോറം കോളേജ് ഓഫീസിൽനിന്ന് വാങ്ങി സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജൂൺ 10 ന് മുമ്പ് സമർപ്പിക്കണം.
നേരിട്ട് ഫോം വാങ്ങാൻ സാധിക്കാത്തവർ കോളേജിന്റെ ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടെ ഇ-മെയിൽ ചെയ്യണം. ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്.
അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലുള്ള ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ഫോൺ: 0477 2244622
  • ഇ-മെയിൽ: stjosephcalpy@yahoo.co.in

Join our Whatsapp Group

CLICK HERE

Join our Telegram group

CLICK HERE


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ