സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ അധ്യാപകർ
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ രണ്ട് അധ്യാപക ഒഴിവ്. ഇ മെയിൽ വഴി അപേക്ഷിക്കണം. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ജനറൽ കാറ്റഗറിയിലാണ് അവസരം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.
അസിസ്റ്റൻറ് പ്രൊഫസർ-1
- യോഗ്യത: ഇക്കണോമിക്സ് / സോഷ്യൽ സയൻസ് പി.എച്ച്.ഡി. ഡവലപ്മെൻറ് ഇക്കണോമിക് ജേണലിൽ ഒരു പബ്ലിക്കേഷൻ എങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം.
- പ്രായപരിധി: 35 വയസ്സ്.
അസിസ്റ്റൻറ് പ്രൊഫസർ-1
- യോഗ്യത: ഇക്കണോമിക്സിൽ പി.എച്ച്.ഡി. യു.ജി.സി. അംഗീകൃത ജേണലിൽ എട്ട് പബ്ലിക്കേ ഷൻ ഉണ്ടായിരിക്കണം.
- പ്രായ പരിധി: 45 വയസ്സ്.
വിശദ വിവരങ്ങൾക്കായി www.cds.edu എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് facultyrecruitment2020@cds.edu എന്ന മെയിലിലേക്ക് അയയ്ക്കുക.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31.
- WEBSITE: www.cds.edu
Join our Whatsapp Group |
|
Join our Telegram group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ