മലബാർ കാൻസർ സെന്ററിൽ ഒഴിവ്
കണ്ണൂരിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെൻററിൽ വിവിധ തസ്തികകളിലായി അവസരം. അധ്യാപക, ടെക്നീഷ്യൻ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. അധ്യാപക തസ്തികകളിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയിലാണ് ഒഴിവ്.
പ്രൊഫസർ
ഒഴിവുള്ള വകുപ്പുകൾ: റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി./ എം.എസ്. അസോസിയേറ്റ് പ്രൊഫസറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റൻറ് പ്രൊഫസർ
ഒഴിവുള്ള വകുപ്പുകൾ: മെഡിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, ക്ലിനിക്കൽ ഹെമറ്റോ ളജി, റേഡിയോളജി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി./എം.എസ്നി. ജൂനിയർ റസിഡൻറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ
യോഗ്യത: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബി.എ.സ്സി. അല്ലെങ്കിൽ മെഡിക്കൽ റേഡിയോഐസോടോപ്പ്സ് ടെക്നിക്കസിൽ ഡിപ്ലോമ. അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ.
www.mcc.kerala.gov.in
അപേക്ഷിക്കേണ്ട വിധം:
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mcc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനായി വെബ് സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് mcctly@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക. ടെക്നീഷ്യൻ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയു കോപ്പി
The Director, Malabar Cancer Centre, Moozhikkara PO, Thalassery, Kerala-670 103
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അവസാന തിയ്യതി:
ടെക്നീഷ്യൻ തസ്തികയിലേക്ക് ഓൺലൈനായും അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 20. ടെക്നീഷ്യൻ തസ്തികയിലെ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.
Join our Whatsapp Group |
|
Join our Telegram group |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ